തൃശ്ശൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
കയ്പമംഗലം: ഒട്ടേറെ കേസുകളിലെ പ്രതിയായ യുവാവിനെ തിങ്കളാഴ്ച രാത്രി വെട്ടിക്കൊലപ്പെടുത്തി.
കൂരിക്കുഴി ആശാരിക്കുന്ന് കോഴിപറമ്പില്‍ അനീഷാ (27)ണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൂരിക്കുഴി സ്വദേശി സുബീഷി(22)നെ വെട്ടേറ്റ നിലയില്‍ ചന്ത്രാപ്പിനി അല്‍ ഇഖ്ബാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിനടുത്തുള്ള കുളിമുറിയിലാണ് കുടല്‍മാല പുറത്തായ നിലയില്‍ ശരീരമാകെ വെട്ടേറ്റ് അനീഷിന്റ മൃതദേഹം കണ്ടെത്തിയത്. വീടിനടുത്തുള്ള തോട്ടുവക്കില്‍ മദ്യക്കുപ്പികളും ഗ്ലാസും ഒരു മൊബൈല്‍ ഫോണും കത്തിയും കണ്ടുകിട്ടിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം അഴീക്കോട് വെച്ച് അനീഷും പന്തളം പ്രസാദ് എന്നയാളുമായി അടിപിടിയുണ്ടായതായി പറയപ്പെടുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകം എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഗുണ്ടാസംഘങ്ങള്‍ക്കിടയിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. ഈ പ്രദേശത്ത് ഇത്തരം അക്രമസംഭവങ്ങള്‍ പതിവാണ്.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഇരിങ്ങാലക്കുട ഡിവൈഎസ് പി തോമാച്ചര്‍ പറഞ്ഞു. എസ് പി ടി. ചന്ദ്രന്‍, വലപ്പാട് സി ഐ , മതിലകം സിഐ തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.തൃശ്ശൂരില്‍ നിന്ന് ഡോഗ്സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.












Click it and Unblock the Notifications