സഹാറയെ വാങ്ങണമെങ്കില്‍ വില കുറയ്ക്കണമെന്ന് ജെറ്റ്
ദില്ലി: എയര്‍ സഹാറയെ ജെറ്റ് എയര്‍വെയ്സ് വാങ്ങാനുള്ള ഇടപാട് പ്രതിസന്ധിയില്‍. വിലയില്‍ 10-20 ശതമാനം കുറവ് വരുത്തണമെന്നാണ് ജെറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയ്യാറല്ലെന്ന് സഹാറ വ്യക്തമാക്കായിട്ടുണ്ട്.
നേരത്തെ 2,300 കോടി രൂപയ്ക്കാണ് ഇടപാട് ഉറപ്പിച്ചിരുന്നത്. ഈ വിലയില്‍ നിന്ന് പിന്നോട്ടു പോകാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ സഹാറ ഇടപാട് പൂര്‍ത്തിയാക്കാന്‍ ജെറ്റിന് 15 ദിവസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. ഇടപാടിനുള്ള മൂന്ന് മാസത്തെ സമയം ബുധനാഴ്ച രാത്രി അവസാനിക്കുകയാണ്.
അഡ്വാന്‍സ് തുകയായ 500 കോടി രൂപ സഹാറയ്ക്ക് ലഭിക്കാതിരിക്കാന്‍ ജെറ്റ് എയര്‍വേയ്സ് നിയമപരമായ വഴി തേടുകയാണെന്നാണ് റിപ്പോര്‍ട്ട്.
നഷ്ടത്തിലോടുന്ന എയര്‍ലൈന്‍സ് വാങ്ങുന്നതിന് 2300 കോടി രൂപ മുടക്കാന്‍ തയ്യാറല്ലെന്നാണ് ജെറ്റ് എയര്‍വെയ്സിന്റെ നിലപാട്. ജൂണ്‍ 10ന് ജെറ്റ് എയര്‍വേയ്സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ സഹാറ ചെയര്‍മാന്‍ സുബ്രതോ റോയ്യുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications