കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇക്ക് ഒമ്പത് വയസില്‍ കൗമാരം

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: കുട്ടികളെ കൗമാരപ്രായക്കാരായി പരിഗണിക്കുന്നതിനുള്ള വയസ്സ് 13ല്‍ നിന്ന് ഒമ്പത് ആക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചു.

ഇതിനായി സ്കൂള്‍ അധ്യാപകര്‍ക്കുള്ള ബോധവത്കരണ പരിപാടികള്‍ ബോര്‍ഡ് ആരംഭിച്ചു കഴിഞ്ഞു. കുട്ടികളില്‍ ഉണ്ടാവുന്ന വളര്‍ച്ചയെയും സ്വഭാവവ്യതിയാനങ്ങളെയും മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിനും അവരുടെ ഭക്ഷണ രീതികളില്‍ ശ്രദ്ധിക്കുന്നതിനുമായാണ് ബോധവത്കരണ പരിപാടികല്‍ നടത്തുന്നത്.

ഇതിനായുള്ള പരിശീലന പരിപാടികള്‍ കൊല്‍ക്കത്തയിലെ ബിര്‍ല ഹൈസ്കൂളില്‍ തിങ്കളാഴ്ച ആരംഭിച്ചു. ദില്ലിയിലെ മാനസികാരോഗ്യകേന്ദ്രമായ വിദ്യാസാഗര്‍ ഇന്‍സ്റിറ്റ്യൂട്ടാണ് ഈ ബോധവത്കരണ പരിപാടികള്‍ക്കായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

ഒന്‍പതാം വയസ്സില്‍ തന്നെ കൗമാരപ്രായത്തിലെത്തുന്ന കുട്ടികള്‍ക്ക് ബാല്യകാലം നഷ്ടമാകുന്നു. അഞ്ചാം ക്ലാസ്സില്‍ എത്തുന്നതോടെ സ്കൂളുകളിലെ സാഹചര്യങ്ങളും കുടുംബസാഹചര്യങ്ങളും ചേര്‍ന്ന് അവരെ അത്തരമൊരവസ്ഥയിലെക്കെത്തിക്കുന്നു. ഇതോടെ ഏതാണ്ട് ലൈംഗികമായും വളര്‍ച്ചനേടുന്ന കുട്ടികള്‍ തെറ്റായ വഴികളിലേക്ക് നയിക്കപ്പെടാന്‍ സാധ്യത ഏറെയാണ് .

അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ കണ്ടെത്താനും അതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനും അവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാനും അധ്യാപകര്‍ക്ക് പരിശീലനം ലഭിക്കേണ്ടതുണ്ട്-അധ്യപകര്‍ക്ക് പരിശീലനം നല്കുന്ന ഗീതാഞ്ജലി കുമാര്‍ പറയുന്നു.

കൂടാതെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭക്ഷണ രീതിയില്‍ വരുന്ന വ്യത്യാസങ്ങളും കുട്ടികളുടെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന ഫാസ്റ് ഫുഡ് സംസ്കാരം കുട്ടികളുടെ പ്രത്യുല്‍പാദനാവയവങ്ങള്‍ക്കു വരെ ദോഷം ചെയ്യാനിടയുണ്ട്.

ശീതളപാനീയങ്ങളടക്കം കടകളില്‍ ലഭിക്കുന്ന വിവിധ തരം ഭക്ഷണങ്ങല്‍ ഇത്തരത്തില്‍ ദോഷം ചെയ്യുന്നവയാണെന്നും കുട്ടികളെ ബോധവാന്‍മാരാക്കേണ്ടതുണ്ട്. അതിനുവേണ്ടിക്കൂടിയാണ് അധ്യാപര്‍ക്ക് വേണ്ട പിരശീലനം നല്‍കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X