അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമണം
ശ്രീനഗര്‍: കാശ്മീരിലെ ഗന്ദര്‍ബാളില്‍ ബുധനാഴ്ച തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ച് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.
അമര്‍നാഥിലേക്ക് പോവുകയായിരിന്ന ബസ് ബിഹാമയില്‍ എത്തിയപ്പോള്‍ തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 12.15നാണ് ബിഹാമയില്‍ എത്തിയബസ്സിനുനേരെ ആക്രമണമുണ്ടായത്. ശ്രീനഗറില്‍ നിന്ന് യാത്ര തുടങ്ങിയ ബസ് ബല്‍ത്താല്‍ ഇടത്താവളത്തിലേയ്ക്ക് നീങ്ങുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതേവരെ ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications