കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംബിബിഎസ്: പുതിയ കൗണ്‍സിലിംഗ് നടത്തണമെന്ന് സുപ്രിം കോടതി

  • By Staff
Google Oneindia Malayalam News

ദില്ലി: സിബിഎസ് ഇ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ അഖിലേന്ത്യാ ക്വാട്ടയിലെ എംബിബിഎസ് കോഴ്സുകളിലേക്ക് പുതിയ കൗണ്‍സിലിംഗ് നടത്താന്‍ സുപ്രിം കോടതി ഉത്തരവിട്ടു.

ടാബുലേഷനിലെ സാങ്കേതിക തകരാറ് മൂലം പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയിട്ടും 25 വിദ്യാര്‍ഥികളുടെ പേരുകള്‍ മെറിറ്റ് ലിസ്റില്‍ ഉള്‍പ്പെടുത്താനായില്ലെന്ന് സിബിഎസ്ഇ അധികൃതര്‍ കോടതിയില്‍ സമ്മതിച്ചു.

മെറിറ്റ് ലിസ്റില്‍ ഉള്‍പ്പെടുത്താതെ പോയ 25 വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ വിധിയുണ്ടായത്.

തിങ്കളാഴ്ച മുതല്‍ പുതിയ കൗണ്‍സിലിംഗ് തുടങ്ങാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവ് സിബിഎസ്ഇ അധികൃതര്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും വിദ്യാര്‍ഥികളെ പ്രത്യേകമായി അറിയിക്കുകയും ചെയ്യും. പുതിയ മെറിറ്റ് ലിസ്റ് വ്യാഴാഴ്ച സിബിഎസ്ഇയുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X