കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചു
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ ജനതാദള്‍ (എസ്)-ബിജെപി സഖ്യ മന്ത്രിസഭ എട്ട് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ബുധനാഴ്ച വികസിപ്പിച്ചു. ഇരുപാര്‍ട്ടികളിലെയും നാല് മന്ത്രിമാരെ വീതമാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 30 ആയി. എം.പി.പ്രകാശ്, എച്ച്.രേവണ്ണ, എച്ച്.കെ.കുമാരസ്വാമി, ജമീര്‍ അഹമ്മദ് ഖാന്‍ (ജനതാദള്‍), ശിവാനന്ദ് നായിക്, എസ്.എ.രവീന്ദ്രനാഥ്, രേവുനായിക് ബേലാമാഗി, ശശികാന്ത് എ. നായിക് (ബിജെപി) എന്നിവരാണ് പുതിയ മന്ത്രിമാര്‍.
വിധാന്‍സൗദയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ടി.എന്‍.ചതുര്‍വേദി മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഫിബ്രവരി മൂന്നിന് അധികാരത്തില്‍ വന്ന കുമാരസ്വാമി സര്‍ക്കാര്‍ ഫിബ്രവരി 17നാണ് ഇരുപത് മന്ത്രിമാരെ ഉള്‍പ്പെടുത്തി ആദ്യം വികസിപ്പിച്ചത്.












Click it and Unblock the Notifications