കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോളോ വനിതാ ഡോക്ടര്‍മാരെ ചോദ്യം ചെയ്തു

  • By Staff
Google Oneindia Malayalam News

ദില്ലി: രാഹുല്‍ മഹാജനെതിരെയുള്ള മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് അപ്പോളോ ആശുപത്രിയിലെ ജീവനക്കാരെയും ആശുപത്രി മേധാവി പ്രതാപ് റെഡ്ഢിയുടെ സഹായിയെയും ദില്ലി പൊലീസ് ചോദ്യം ചെയ്തു.

എസ്പി ബി.ബി ചൗധരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ആശുപത്രിയിലെത്തിയാണ് ജീവനക്കാരെ ചോദ്യം ചെയ്തത്.

വനിതാ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് ജീവനക്കാര്‍, ടെക്നിഷ്യന്‍മാര്‍ തുടങ്ങി ജൂണ്‍ രണ്ടിന് രാഹുലിനെ പ്രവേശിപ്പിച്ചതുമുതല്‍ അയാളുടെ ചികിത്സയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട എല്ലാവരെയും പൊലീസ് ബുധനാഴ്ച ചോദ്യം ചെയ്തു.

റെഡ്ഢിയുടെ അടുത്ത സഹിയിയും രാഹുലിന്റെയും അന്തരിച്ച വിവേക് മൊയ്ത്രയുടെയും ആശുപത്രി ചെലവില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിനു വിധേയനുമായ രാജി ചന്ദ്രുവിനെയും പൊലീസ് ചോദ്യം ചെയ്തു.

പ്രസാദ് റാവു, അനുപം സിബല്‍, മുകുന്ദ് പാണ്ഡെ എന്നീ മുതിര്‍ന്ന ഡോക്ടര്‍മാരെ പൊലീസ് ചൊവ്വാഴ്ചതന്നെ ചോദ്യം ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X