ഞാന്‍ ഇന്ത്യന്‍ ഏജന്റായിരിക്കില്ല: ശശി തരൂര്‍
ദില്ലി: യുഎന്‍ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ താന്‍ ഇന്ത്യയുടെ ഏജന്റായിട്ടായിരിക്കില്ല പ്രവര്‍ത്തിക്കുന്നതെന്നും 191 രാജ്യങ്ങളോടും ഉത്തരവാദിത്തമുള്ള സെക്രട്ടറി ജനറലായിരിക്കും താനെന്നും ശശി തരൂര്‍ പറഞ്ഞു.
ഞാന്‍ ഒരു ഇന്ത്യന്‍ സെക്രട്ടറി ജനറലായിരിക്കും. അല്ലാതെ ഇന്ത്യയുടെ സെക്രട്ടറി ജനറലായിരിക്കില്ല- ശശി തരൂര്‍ വ്യക്തമാക്കി.
യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിന് താന്‍ തീരെ ചെറുപ്പമാണെന്ന ധാരണ പരന്നിട്ടുണ്ടെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 45നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം സെക്രട്ടറി ജനറലായി വരേണ്ടത് എന്നൊരു നിര്‍ദേശമുണ്ട്. തനിക്ക് ഇതിനിടയില്‍ തന്നെയാണ് പ്രായം. തായ് സ്ഥാനാര്‍ഥി സുരാകിയര്‍ത് സതിര്‍തായിയേക്കാള്‍ തനിക്ക് മൂന്ന് വയസ് കൂടുതലുണ്ട്- തരൂര്‍ വ്യക്തമാക്കി.












Click it and Unblock the Notifications