എഡിബി വായ്പ വാങ്ങാന്‍ അനുമതി
തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, തൃശൂര്‍ കോര്‍പ്പറേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള എഡിബി വായ്പ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
1500 കോടി രൂപയാണ് വായ്പയായി ലഭിക്കുക. ഡിസംബറില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
വായ്പാ നിബന്ധനകളില്‍ കോര്‍പ്പറേഷനുകള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് വരുത്തുന്ന മാറ്റങ്ങളോടെയായിരിക്കും കരാര്‍ ഒപ്പിടുക. ഫിബ്രവരിയിലും മാര്‍ച്ചിലുമായി മനിലയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. പുതിയ ധാരണ അനുസരിച്ച് വായ്പ സംബന്ധിച്ച തര്‍ക്കങ്ങള്‍ പ്രാദേശിക കോടതികളില്‍ തീര്‍പ്പാക്കാനാവും.
ആദ്യത്തെ നിബന്ധന അനുസരിച്ച് ചീഫ് സെക്രട്ടറിക്കായിരുന്നു പദ്ധതി മേല്‍നോട്ടത്തിന്റെ ചുമതല. പുതിയ വ്യവസ്ഥ അനുസരിച്ച് പദ്ധതി മേല്‍നോട്ട യൂണിറ്റിന്റെ ചെയര്‍മാന്‍ തദ്ദേശ സ്വയംഭരണ മന്ത്രിയും വൈസ് ചെയര്‍മാന്‍ ചീഫ് സെക്രട്ടറിയുമായിരിക്കും.












Click it and Unblock the Notifications