Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ അസം സ്വദേശി കൊല്ലപ്പെട്ടു

കണ്ണൂര്‍: അസം സ്വദേശിയായ യുവാവിനെ കണ്ണൂരില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. വളപട്ടണത്തുള്ള പ്ലൈവുഡ് ഫാക്ടറി തൊഴിലാളിയായ വിജയ് നായ്ക് (21)ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഉച്ചഭക്ഷണത്തിനായി എത്തിയ സഹപ്രവര്‍ത്തകരാണ് താമസിക്കുന്ന വാടകവീട്ടില്‍ പരിക്കുകളേറ്റ് രക്തത്തില്‍മുങ്ങിയ നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

വിജയ് നായ്ക് മൂന്നുവര്‍ഷമായി ഈ ഫാക്ടറിയിലാണ് ജോലിചെയ്യുന്നത്. ബീഹാര്‍, ഉത്തര്‍ പ്രദേശ്, അസം എന്നിവിടങ്ങില്‍ നിന്നുള്ള പതിനഞ്ചോളം സഹപ്രവര്‍ത്തകരോടൊപ്പമാണ് പാലാട്ടുപാലത്തെ വാടകവീട്ടില്‍ ഇയാള്‍ താമസിച്ചിരുന്നത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+