സ്ഥലംമാറ്റം ചട്ടപ്രകാരം: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെ ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ച് സ്ഥലം മാറ്റുന്നുവെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു.
ഏതെങ്കിലും പ്രത്യേക സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയാണെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണ്. ശമ്പള കമ്മിഷന്‍ ശുപാര്‍ശകളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള വ്യതിയാനമുണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ അത് പരിശോധിക്കും. ജി.കാര്‍ത്തികേയന്റെ (കോണ്‍ഗ്രസ്) സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ 55 റെയില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫ് അറിയിച്ചു. റെയില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ ചെലവിനേക്കാള്‍ കൂടിയ തുക റെയില്‍വേ ആവശ്യപ്പെട്ടതു കൊണ്ടാണ് നിര്‍മാണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications