Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഴല്‍മന്ദം രാമകൃഷ്ണന് ഗിന്നസ് അംഗീകാരം

കണ്ണൂര്‍: കേരളത്തിലെ പ്രശസ്ത മൃദംഗ വാദ്യ കലാകാരന്‍ കുഴല്‍മന്ദം രാമകൃഷ്ണന് ഗിന്നസ് ബുക്ക് അംഗീകാരം ലഭിച്ചു. ഗിന്നസ് വേള്‍ഡ് റക്കോര്‍ഡിന്റെ ഹാന്റ് ഡ്രം മാരത്തോണ്‍ വിഭാഗത്തില്‍ പുതിയ റെക്കോര്‍ഡിട്ടതിനാണ് അംഗീകാരം.

2005 മെയ് 25മുതല്‍ 29വരെ 101മണിക്കൂര്‍ തുടര്‍ച്ചയായി കണ്ണൂരില്‍ നടത്തിയ മൃദംഗ വാദനത്തിന് അംഗീകാരമായാണ് ലണ്ടന്‍ ആസ്ഥാനമായ ഗിന്നസ് ബുക്കിന്റെ സര്‍ട്ടിഫിക്കറ്റ് പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ രാമകൃഷ്ണനെത്തേടിയെത്തിയത്.

അന്ന് കണ്ണൂരില്‍ പരിപാടി സംഘടിപ്പിച്ച സംഗീതപ്രേമികളുടെയെല്ലാം പിന്തുണ കൊണ്ടാണ് തനിയ്ക്ക് ഈ ബഹുമതി ലഭിച്ചതെന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചശേഷം രാമകൃഷ്ണന്‍ പറഞ്ഞു.

അഞ്ചുദിവസം തുടര്‍ച്ചയായി മൃദംഗം വായിച്ചതും അതിലൂടെ ആസ്വാദകരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞതും അപൂര്‍വ്വാവസരമായിരുന്നു. അസ്വാദകരുടെ പിന്തുണ ലഭിച്ചതുകൊണ്ടും സ്വയം സമര്‍പ്പിച്ച് പരിപാടി നടത്താന്‍ കഴിഞ്ഞതു കൊണ്ടും അഞ്ചുദിവസത്തെ ക്ഷീണവും ശാരീരികാസ്വസ്ഥാതകളും തന്നെ ബാധിച്ചിരുന്നില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

ഇതിനുമുമ്പ് 2004ല്‍ 36മണിക്കൂര്‍ തുടര്‍ച്ചയായി മൃദംഗം വായിച്ച് അസ്ത്രേലിയക്കാരനായ അരുളാനന്ദം സുരേഷ് ജോക്കിം എന്നയാളുടെ റക്കോര്‍ഡ് രാമകൃഷ്ണന്‍ തകര്‍ത്തിരുന്നു. സൂറിച്ചിലായിരുന്നു അന്നത്തെ പരിപാടി നടന്നത്. 35കാരനായ രാമകൃഷ്ണന്‍ ഒരു സംഗീതാധ്യാപകനും ആള്‍ ഇന്ത്യ റേഡിയോവിലെ എ ഗ്രേഡ് ആര്‍ട്ടിസ്റുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+