Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാശ്വതീകാനന്ദയുടെ മരണം: ഹര്‍ജി കോടതി തള്ളി

കൊച്ചി: എസ്എന്‍ ധര്‍മ സംഘം ട്രസ്റിന്റെ മുന്‍ പ്രസിഡന്റായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

കേസ് ഡയറിയുള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചതില്‍ നിന്നും കേസില്‍ സിബിഐയുടെ പുനരന്വേഷണം ആവശ്യമില്ലെന്നു കോടതിക്കു ബോധ്യപ്പെട്ടതായി ഹര്‍ജി തള്ളിക്കൊണ്ട് ജസ്റിസ് എ.കെ ബഷീര്‍ അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടു തവണ അന്വേണം നടത്തിയതിനുശേഷമാണ് ശാശ്വതീകാനന്ദയുടെത് അപകടമരണം തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.

2002 ജൂലൈ ഒന്നിനാണ് ആലുവയ്ക്കടുത്തുള്ള സ്നാനഘട്ടത്തില്‍ ശാശ്വതീകാനന്ദ മുങ്ങിമരിച്ചത്. സ്വാമിയുടെ അമ്മ കൗസല്യ, സഹോദരന്മാരായ വിജയ് കുമാര്‍, സ്വാമി ശിവാനന്ദഗിരി, സഹോദരി ശാന്ത കുമാരി എന്നിവരാണ് കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+