കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഡിപിഐ ഓഫീസിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്.
ബുധനാഴ്ച രാവിലെ ഡിപിഐ ഓഫീസിലേക്ക് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡ് തകര്‍ത്ത് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.
ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. സംഭവത്തില്‍ ചില പൊലീസുകാര്‍ക്കും കെഎസ്യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.












Click it and Unblock the Notifications