Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാവിഞ്ചികോഡ്: മലയാള പരിഭാഷയ്ക്ക് ആവശ്യക്കാരേറുന്നു

തിരുവനന്തപുരം: വിവാദ ചിത്രമായ ഡാവിഞ്ചികോഡിനൊപ്പം ചിത്രത്തിന്റെ മൂലകഥയുടെ മലയാള വിവര്‍ത്തനത്തിനും കേരളത്തില്‍ ജനപ്രീതിയേറി വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വില്പനയില്‍ ഈ പുസ്തകം റെക്കോഡ് സൃഷ്ടിക്കുകയാണെന്നാണ് സൂചന.

ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തിലാണ് ആദ്യമായി ഡാവിഞ്ചികോഡ് വിവര്‍ത്തനം ചെയ്യപ്പെട്ടത്. ദില്ലിയിലെ പത്രപ്രവര്‍ത്തകരായ ജോമി തോമസിന്റെയും ആര്‍. ഗോപീകൃഷ്ണന്റെയും 18മാസത്തെ ശ്രമഫലമായാണ് ഡാന്‍ബ്രൗണിന്റെ വിവാദനോവല്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത്.

ഇപ്പോള്‍ കേരളത്തിലെ പുസ്തകക്കടകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകത്തിന്റെ വില 200 രൂപയാണ്. ചില വിതരണക്കാര്‍ ചിത്രം കണ്ടവര്‍ക്ക് പുസ്തകത്തിന്റെ വിലയില്‍ പ്രത്യേക ഇളവുകള്‍ നല്‍കുന്നുണ്ട്.

ചിത്രത്തിന്റെ പ്രദര്‍ശനവും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കും ശേഷമാണ് മലയാള വിവര്‍ത്തനത്തിന് ആവശ്യക്കാര്‍ കൂടിയത്. ഒരുമാസത്തിനിടയില്‍ ഇതിന്റെ അഞ്ച് പതിപ്പുകളാണ് പുറത്തിറങ്ങിയത്. ഇനിയും രണ്ട് പതിപ്പുകള്‍ കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് പ്രസാദകര്‍.

വില്പന കാര്യമായിത്തന്നെ തുടരുകയാണെന്നും ഇംഗ്ലീഷ് നോവലിനും മലയാള വിവര്‍ത്തനത്തിനും ഒരേപോലെ ആവശ്യക്കാരുണ്ടെന്നും ഡിസി ബുക്സ് അധികൃതര്‍ പറയുന്നു.

ചിത്രത്തിനും നോവലിനുമെതിരെ ക്രിസ്ത്യന്‍ മതസംഘടനകള്‍ പ്രതിഷേധം തുടരുമ്പോഴും റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+