Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസികള്‍ക്കായി ക്ഷേമ പദ്ധതി ആവിഷ്കരിക്കും

തിരുവനന്തപുരം: വനമേഖലയില്‍ താമസിക്കുന്ന ആദിവാസികള്‍ക്കായി വനം വകുപ്പുമായി സഹകരിച്ച് പുതിയ ക്ഷേമ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു.

പുതിയ പദ്ധതി പ്രകാരം സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ലഭ്യതയുടെ അടിസ്ഥാനത്തില്‍ ഭൂമി നല്‍കും. സ്വന്തമായി വീടുകളില്ലാത്തവര്‍ക്ക് ഘട്ടം ഘട്ടമായി വീടുകളും നിര്‍മ്മിച്ചുനല്‍കും-മന്ത്രി പറഞ്ഞു.

ഇതിനു പുറമെ ആദിവാസി മേഖലകളില്‍ കുടിവെള്ളം, വൈദ്യുതി, റോഡ് ഗതാഗതം തുടങ്ങിയ അടിസ്ഥാനപരമായ ആവശ്യങ്ങളും ഒപ്പം സഹകരണ സൊസൈറ്റികള്‍ ശക്തിപ്പെടുത്തുക വഴി ഇവര്‍ക്ക് ജോലിയും വരുമാനവും ഉറപ്പുവരുത്തും.

കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമില്‍ ഏകദേശം 620 ആദിവാസികള്‍ അനധികൃതമായി കുടില്‍കെട്ടിയിട്ടുണ്ടെന്നും ലഭ്യമായ 3,000ഏക്കര്‍ ഭൂമി ഈ പ്രദേശത്തെ ആദിവാസികള്‍ക്കായി പതിച്ചുനല്‍കുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+