Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ ഫീസ് ബില്ല് പ്രകാരം: ബേബി

തിരുവനന്തപുരം: സ്വാശ്രയകോളജിലെ ഈ വര്‍ഷത്തെ ഫീസ് ഘടന പുതിയ ബില്ലിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എം.ബേബി നിയമസഭയില്‍ പറഞ്ഞു.

സ്വാശ്രയ കോളജുകളില്‍ 85 ശതമാനം സീറ്റുകളിലും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥ പുതിയ ബില്ലില്‍ ഉണ്ടായിരിക്കും- മന്ത്രി അറിയിച്ചു. സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഒരു ബില്ലിനെക്കുറിച്ച് ചോദ്യോത്തരവേളയില്‍ മറുപടി പറയുന്നത് ശരിയായ നടപടി ക്രമമല്ല. സ്വാശ്രയ കോളജിലെ പ്രവേശനം, ഫീസ് എന്നിവ സംബന്ധിച്ച് അംഗങ്ങളുടെ സംശയങ്ങള്‍ക്കുള്ള വിശദീകരണം ബില്ലിന്റെ ചര്‍ച്ചവേളയില്‍ നല്‍കുന്നതാണ്.

പുതിയ സ്വാശ്രയ കോളജുകള്‍ക്കും സ്വാശ്രയ കോഴ്സുകള്‍ക്കും പരിധിയില്ലാതെ അനുമതി നല്‍കില്ല. പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍ നിന്നും ക്യാപിറ്റേഷന്‍ ഫീ വാങ്ങുന്ന മാനേജ്മെന്റുകള്‍ക്ക് ശക്തമായ ശിക്ഷ നല്‍കുന്ന വ്യവസ്ഥ പുതിയ ബില്ലിലുണ്ടാകും. ബില്ലിലെ വ്യവസ്ഥകള്‍ക്ക് നിയമപരമായ സാധുത ഉറപ്പുവരുത്തിയിട്ടുണ്ട്.

50 ശതമാനം വിദ്യാര്‍ഥികളില്‍ നിന്നും സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കുകയുള്ളൂവെന്ന് 19 പ്രൊഫഷണല്‍ കോളജുകള്‍ സമ്മതിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങലിലുള്ള ഫീസ് ഘടന ബില്ല് പാസാക്കിയതിനു ശേഷം രൂപീകരിക്കുന്ന സമിതി തീരുമാനിക്കും. മാനേജ്മെന്റുകളുമായി എന്തെങ്കിലും രഹസ്യധാരണ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+