സദ്ദാമിന്റെ അഭിഭാഷകന്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: വിചാരണ നേരിടുന്ന മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പ്രധാന അഭിഭാഷകരിലൊരാള്‍ കൊല്ലപ്പെട്ടു.
അഭിഭാഷകനായ ഖാമിസ് അല്‍ ഒബെയ്ദിയാണ് വെടിയേറ്റു മരിച്ചത്. വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഒബയ്ദിയുടെ ബാഗ്ദാദില്‍ നിന്നാണ് കണ്ടെത്തിയതെന്ന് ഇറാഖ് പൊലീസ് അറിയിച്ചു.
സദ്ദാമിനുവേണ്ടി വാദം നടത്തുന്ന അഭിഭാഷകരില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ഒബയ്ദി. രണ്ട് അഭിഭാഷകര്‍ ഇതിനുമുമ്പ് 2005ല്‍ വിചാരണയുടെ ആദ്യഘട്ടത്തില്‍ത്തന്നെ കൊല്ലപ്പെട്ടിരുന്നു.
സദ്ദാമിന്റെ കേസിന്റെ തുടര്‍ നടപിടികള്‍ ജൂലൈ പത്തിലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും അഭിഭാഷകന്‍ കൊലചെയ്യപ്പെട്ടത്.












Click it and Unblock the Notifications