Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോതമ്പും പഞ്ചസാരയും ഇറക്കുമതി ചെയ്യും

ദില്ലി: ഗോതമ്പ്, പഞ്ചസാര തുടങ്ങിയ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ഇവ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. പയറു വര്‍ഗങ്ങളുടെ കയറ്റുമതി പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കാനും തീരുമാനമായിട്ടുണ്ട്.

അവശ്യസാധാനങ്ങളുടെ പൂഴ്ത്തിവെയ്പും വിലക്കയറ്റവും തടയുന്നതിനുള്ളനടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് കേന്ദ്രമന്ത്രിസഭ അറിയിച്ചു. ഗോതമ്പ് വില പിടിച്ചു നിര്‍ത്താന്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിന് സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഗോതമ്പ് ഇറക്കുമതിചെയ്യാനായി ആഗോള ടെണ്ടറുകള്‍ വിളിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇവയില്‍ തീരുമാനമെടുക്കുമെന്നും ചിദംബരം വെളിപ്പെടുത്തി.

കരിമ്പിന്റെ അടുത്ത സീസണ്‍ തുടങ്ങുന്നതിന് മുന്‍പായി - സപ്തംബര്‍ 30 ന് മുന്‍പ് - പഞ്ചസാര ഇറക്കുമതി ചെയ്യാനും സര്‍ക്കാര്‍ തീരുമാനമായി. ഇതുകൂടാതെ പഞ്ചസാരയുടെ ഇറക്കുമതി തീരുവ കുറയ്ക്കാനും സര്‍ക്കര്‍ തീരുമാനിച്ചിടുണ്ട്.

ഇതേസമയം പച്ചക്കറികളുടെ വിലക്കയറ്റം തടയുന്നതിന് സംസ്ഥാന സര്‍ക്കാറുകളോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും ധനമന്ത്രി പി.ചിദംബരം പറഞ്ഞു.

കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിതമായ വ്യതിയാനങ്ങളാണ് തക്കാളിയുള്‍പ്പെടെയുള്ള പച്ചക്കറികളുടെ വിലക്കയറ്റത്തിന് കാരണമായതെന്ന് കര്‍ഷകര്‍ പറയുന്നു. പ്രതികൂലമായ കാലാവസ്ഥമൂലം പച്ചക്കറികള്‍ വേണ്ടത്ര ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+