നാല്‍കോയുടെ 10% ഓഹരികള്‍ വിറ്റഴിക്കുന്നു
ദില്ലി: പൊതുമേഖലാ സ്ഥാപനങ്ങളായ നാഷണല്‍ അലൂമിനിയം കമ്പനിയുടെയും (നാല്‍കോ) നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെയും 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.
ഓഹരികള്‍ വിറ്റഴിക്കുന്നതോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാല്‍കോയിലെ ഓഹരികള്‍ 77.15 ശതമാനമായും നെയ്വേലി ലിഗ്നൈറ്റിലെ ഓഹരികള്‍ 83.56 ശതമാനമായും കുറയും.
ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന പണം ദേശീയ നിക്ഷേപ ഫണ്ടിലേക്ക് പോകും. സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.












Click it and Unblock the Notifications