Get Updates
Get notified of breaking news, exclusive insights, and must-see stories!

19 മെഡിക്കല്‍ കോളേജുകളുടെ നിലവാരമുയര്‍ത്തും

ദില്ലി: കേരളമടക്കം പത്തു സംസ്ഥാനങ്ങളിലെ 19 മെഡിക്കല്‍ കോളേജുകളുടെ നിലവാരമുയര്‍ത്താന്‍ തീരുമാനിച്ചതായി സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അറിയിച്ചു.

ഇതില്‍ ആറെണ്ണത്തിന്റെ പദവി ദില്ലി ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു സമാനമായ പദവിയിലേയ്ക്കുയര്‍ത്താനാണ് സമിതി തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളിലെ ആരോഗ്യപരിപാലനത്തിനായുള്ള അടിസ്ഥാനഘടകങ്ങള്‍ വികസിപ്പിക്കുക, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ വെച്ചാണ് കേന്ദ്രം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

1560കോടിരൂപയോളം ചിലവാക്കി പ്രധാനമന്ത്രി സ്വാസ്ഥ്യയോജനയുടെ കീഴിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ധനമന്ത്രി പി.ചിദംബരം അറിയിച്ചു.

കേരളത്തിലെതു കൂടാതെ ജമ്മുകാശ്മീര്‍, ഝാര്‍ഖണ്ഡ്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ വിവിധ മെഡിക്കല്‍കോളേജുകളെയാണ് ഇത്തരത്തില്‍ നവീകരിക്കുക.

കശ്മീരിലെ ശ്രീനഗര്‍ മെഡിക്കല്‍ കോളേജ്, ഉത്തര്‍ പ്രദേശിലെ മറ്റുചില പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ പദവി ഇത്തരത്തില്‍ ഉയര്‍ത്തുന്ന കാര്യം കേന്ദ്രം പ്രത്യേകം പരിഗണിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+