കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെര്‍ക്കളം അബ്ദുള്ള ഹൈക്കോടതിയില്‍ ഹാജരായി

  • By Staff
Google Oneindia Malayalam News

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള ഹൈക്കോടതിയില്‍ ഹാജരായി. എന്നാല്‍ കോടതിക്കു മുമ്പാകെ നിരുപാധിക ക്ഷമാപണം നടത്താന്‍ ചെര്‍ക്കളം തയ്യാറായില്ല.

ഇതിനെത്തുടര്‍ന്ന് ജസ്റിസ്മാരായ ജെ.ബി കോശി, എ.കെ ബഷീര്‍ , കെ.പി ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് കേസ് ആഗസ്ത് 28ലേയ്ക്ക് നീട്ടിവെയ്കുകയും അന്നേദിവസം ഹാജരാകാന്‍ അബ്ദുള്ളയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കാസര്‍കോഡ് ജില്ലയിലെ വ്യാപാരി വ്യവസായി സമിതിയാണ് അബ്ദുള്ളക്കെതിരെ കോടതിയില്‍ പരാതി നല്‍കിയത്. പൊതുസ്ഥലങ്ങളില്‍ പ്രകടനങ്ങളോ റാലികളോ നടത്തുന്നതു സംബന്ധിച്ച ഹൈക്കോടതി വിധി ലംഘിച്ചുവെന്നതാണ് ഹര്‍ജിയില്‍ അബ്ദുള്ളക്കെതിരെയുള്ള ആരോപണം.

എന്നാല്‍ പരാതിക്കാര്‍ ആരോപിക്കുന്നതുപോലെ താന്‍ ഹൈക്കോടതി വിധി ലംഘിച്ചിട്ടില്ലെന്ന് അബ്ദുള്ള കോടതിയില്‍ അറിയിച്ചു.

2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തുനിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി അബ്ദുള്ള തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ പൊതുസ്ഥലത്ത് നടത്തിയ ആഹ്ലാദ പ്രകടനം അക്രമാസക്തമായി എന്നാണ് വ്യാപാരി വ്യവസായി സമിതിയുടെ ആരോപണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X