ടൈറ്റാനിയം കമ്പനിക്കായി പുതിയ പദ്ധതി
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ അടിയന്തിര പദ്ധതിയ്ക്ക് രൂപം നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്ന് സംസ്ഥാന വ്യവസായ മന്ത്രി എളമരം കരിം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് നിയമസഭയിലുയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കമ്പനിയുടെ പുരോഗതിക്കും പ്രശ്നനിവാരണത്തിനുമായി 256കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 129.4കോടിയും രണ്ടാം ഘട്ടത്തില്‍ 126.7കോടിയുമാണ് ചെലവഴിക്കുക.
കമ്പനി മൂലമുണ്ടാകുന്ന മലിനീകരണത്തെയും കമ്പനിയുടെ പുരോഗമന പ്രവര്‍ത്തനങ്ങളെയും മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications