മിശ്രവിവാഹിതര്‍ക്കായി പുതിയ സംവരണ നിയമം
തിരുവനന്തപുരം: മിശ്രവിവാഹിതരായ ദമ്പതികളില്‍ ആരെങ്കിലും ഒരാള്‍ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുകയാണെങ്കില്‍ അവരുടെ മക്കള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
നിലവിലുള്ള നിയമമനുസരിച്ച് മിശ്രവിവാഹിതരില്‍ പിതാവ് പിന്നോക്കവിഭാഗത്തില്‍ നിന്നുള്ള അംഗമാണെങ്കില്‍ മാത്രമേ മക്കള്‍ക്ക് സംവരണാനുകൂല്യം ലഭിക്കുകയുള്ളു. നേരത്തെ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ പിന്നോക്ക വിഭാഗത്തില്‍ പെട്ടതാണെങ്കില്‍ കുട്ടികള്‍ക്ക് സംവരണാനുകൂല്യം ലഭിക്കുമായിരുന്നു. ഇപ്പോഴത്തെ നിയമം വലിയൊരു വിഭാഗം മിശ്രവിവാഹിത ദമ്പതികളുടെ മക്കള്‍ക്ക് സംവരണ ആനുകൂല്യം നഷ്ടപ്പെടുത്തുന്നു. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഈ വ്യത്യാസം ഇല്ലാതാവുകയും മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ പിന്നോക്ക വിഭാഗത്തില്‍ പെട്ടതാണെങ്കില്‍ കുട്ടികള്‍ക്ക് സംവരണാനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനായുള്ള ബില്‍ നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതിനോടൊപ്പം തന്നെ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വരുന്ന ജോലി ഒഴിവുകള്‍ അതാതുസമയം തന്നെ പബ്ലിക് സര്‍വ്വീസ് കമ്മിഷനെ അറിയിക്കാനായി വിവിധ വകുപ്പ് മേധാവികളോടും ജില്ലാ കളക്ടര്‍മാരോടും ആവശ്യപ്പെട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications