വിഐപി ആരെന്ന് ഡോക്ടറോട് ചോദിക്കും: വി.എസ്
തിരുവനന്തപുരം: ഒരു വിഐപി സന്ദര്‍ശിച്ചതിനു ശേഷമാണ് കിളിരൂര്‍ കേസിലെ പെണ്‍കുട്ടിയുടെ സ്ഥിതി വഷളായതെന്ന് പറഞ്ഞ ഡോക്ടറോട് അതുസംബന്ധിച്ച വിശദവിവരങ്ങള്‍ ആരായുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു.
വിഐപി ആരാണെന്ന് അന്ന് താന്‍ ചോദിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞിരുന്നില്ല. ഇക്കാര്യ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ അധികാരത്തിലിരിക്കുന്ന സാഹചര്യത്തില്‍ വിഐപിയെ കണ്ടെത്താനുള്ള എല്ലാ നടപടിയും സ്വീകരിക്കും.
സുനാമി ഫണ്ട് വിനിയോഗത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് വി.എസ് നിയമസഭയെ അറിയിച്ചു. സുനാമി ഫണ്ട് വിനിയോഗത്തില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി ആരോപണമുണ്ടെന്ന് റവന്യു മന്ത്രി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. അന്വേഷണം ഏതു രീതിയില്‍ വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications