പി.ജെ കുര്യനെതിരായ വിലക്ക് നീക്കി
എറണാകുളം: പി.ജെ കുര്യന്‍ രാജ്യസഭാംഗമാകുന്നത് തടഞ്ഞുക്കൊണ്ടു പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് കോടതി പിന്‍വലിച്ചു. എറണാകുളം അഡീഷണല്‍ മുന്‍സിഫ് കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
സൂര്യനെല്ലിക്കേസില്‍ പ്രതിയായ കുര്യന്‍ രാജ്യസഭാംഗമാകുന്നതിനെതിരെ എറണാകുളം സ്വദേശികളായ രണ്ട് പേരാണ് കോടതിയെ സമീപിച്ചത്. ഇവരുടെ പരാതി പരിഗണിച്ച കോടതി കുര്യന്‍ രാജ്യസഭാംഗമായി ചുമതലയേല്‍ക്കുന്നത് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
വ്യാഴാഴ്ച വീണ്ടും പരിഗണനയ്ക്കെടുത്തപ്പോള്‍ ഹര്‍ജി കോടതി തള്ളി. കുര്യനെതിരായ ഉത്തരവും പിന്‍വലിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ 170ാം വകുപ്പ് പ്രകാരമാണ് കുര്യനെതിരെയുള്ള ഉത്തരവ് പിന്‍വലിച്ചത്.












Click it and Unblock the Notifications