ഫൊക്കാന സമ്മേളനത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല
തിരുവനന്തപുരം: മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണനും എളമരം കരീമും ജൂലൈയില്‍ അമേരിക്കയിലെ ഓര്‍ലാന്റയില്‍ നടക്കുന്ന പന്ത്രണ്ടാമത് ഫൊക്കാന(ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ചു.
നിയമസഭാ സമ്മേളനം നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കുകള്‍ കാരണമാണ് ഇവര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ചിട്ടുണ്ട്.
കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നറിയുന്നു.
യു എസിലും കാനഡയിലുമുള്ള മലയാളി അസോസിയേഷനുകളുടെ സംയുക്ത സംഘടനയായ ഫൊക്കാന 1983ലാണ് സ്ഥാപിതമായത്. പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക സാംസ്കാരിക സംഘടന കൂടിയാണ് ഫൊക്കാന.












Click it and Unblock the Notifications