Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യഘട്ടത്തില്‍ 42 മാതൃകാ ആശുപത്രികള്‍

തിരുവനന്തപുരം: 140 മണ്ഡലങ്ങളിലും മാതൃകാ ആശുപത്രികള്‍ സ്ഥാപിക്കുന്ന പദ്ധതി ഘട്ടങ്ങളായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി നിയമസഭയില്‍ അറിയിച്ചു.

ദേശീയ ഗ്രാമീണ ആരോഗ്യ മിഷനിലൂടെ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 42 മണ്ഡലങ്ങളിലെ 42 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളെയാണ് മാതൃകാ ആശുപത്രികളാക്കുക. ഇതിനായി ഓരോ ഹെല്‍ത്ത് സെന്ററിനും 20 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എക്സ്റേ, ലബോട്ടറി, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തും.

113 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാണ് സംസ്ഥാനത്തുള്ളത്. ബാക്കിയുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളെ മാതൃകാ ആശുപത്രികളാക്കുന്നത് മുന്‍ഗണനയുടെയും ഫണ്ടിന്റെ ലഭ്യതയുടെയും അടിസ്ഥാനത്തിലായിരിക്കും.

തീരമേഖലയിലും മലമ്പ്രദേശങ്ങളിലും ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നകിന് ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കണമെന്ന് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+