കോളജ് നടത്തിപ്പു ചെലവ് സര്‍ക്കാര്‍ നല്‍കണം: രാഘവന്‍
കണ്ണൂര്‍: പുതിയ സ്വാശ്രയ കോളേജ് നിയമമനുസരിച്ച് പ്രവേശനം നല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ കോളേജ് നടത്താനുള്ള ചെലവ് സര്‍ക്കാര്‍ നല്‍കണമെന്നും പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതി ചെയര്‍മാന്‍ എം.വി രാഘവന്‍.
എന്‍ ആര്‍ ഐ ഒഴികെയുള്ള സീറ്റുകളിലേക്ക് സര്‍ക്കാര്‍ റാങ്ക് ലിസ്റില്‍ നിന്നും പ്രവേശനം നല്‍കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഒരു മെഡിക്കല്‍ വിദ്യാര്‍ഥിക്ക് നാലര ലക്ഷം രൂപയാണ്. അത് കണ്ടെത്താനാണ് ക്യാപിറ്റേഷന്‍ ഫീ വാങ്ങുന്നത്. സ്ഥാപനം നശിപ്പിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ സര്‍ക്കാറിന് അതേറ്റെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളേജിന് ഇപ്പോള്‍ 180 കോടിരൂപയുടെ ബാധ്യതയുണ്ട്. ഇതില്‍149കോടിരൂപ പുതിയ സര്‍ക്കാര്‍ മൂലമുണ്ടായതാണ്. പുതിയ കോഴ്സ് തുടങ്ങിയവകയില്‍ 5കോടിയുടെ ബാധ്യതയാണുണ്ടായിരിക്കുന്നത്.
അത് പരിഹരിക്കുന്നതിനാണ് ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുന്നതെന്നും രാഘവന്‍ പറഞ്ഞു. കോളജിലെ എംഡി കോഴ്സിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുവദിച്ച ഒന്‍പത് സീറ്റില്‍ ആറിലും പ്രവേശനം പൂര്‍ത്തിയായി. മന്ത്രി ഇടപെട്ട് സര്‍ക്കാറിന് നല്‍കിയ മൂന്ന് സീറ്റിന്റെ കാര്യത്തില്‍ നടപിടി സ്വീകരിച്ചാല്‍ മാത്രമേ ആരംഭിക്കാന്‍ കഴിയൂ.
ഔദ്യോഗികമായല്ല സഹകരണ മന്ത്രി ജി. സുധാകരന്‍ വിഷയത്തില്‍ ഇടപെട്ടത്. എംഡിയെ വിളിച്ചുപറയുകായായിരുന്നെന്നു. മന്ത്രി കാണിച്ചത് മര്യാദകേടാണ്.
രാഘവന് സഹകരണ വിദ്യഭ്യാസം നല്‍കണമെന്ന ജി സുധാകരന്റെ പ്രസ്താവനയോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: മന്ത്രി സുധാകരന്റെ കീഴില്‍ സഹകരണ വിദ്യാഭ്യാസം പരിശീലിക്കാന്‍ തയ്യാറാണ്. അറിവുള്ളവരില്‍ നിന്നാണ് കാര്യങ്ങള്‍ പഠിക്കേണ്ടത്. തിരഞ്ഞെടുപ്പില്‍ തോറ്റതിനാല്‍ ഇപ്പോള്‍ ധാരാളം സമയവുമുണ്ട്.












Click it and Unblock the Notifications