പവനന്‍ അന്തരിച്ചു
തൃശ്ശൂര്‍: പ്രശസ്ത എഴുത്തുകാരന്‍ പവനന്‍ (പി.വി നാരായണന്‍-80) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം.
അല്‍ഷിമേസ് രോഗബാധിതതനായ ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി ശ്വാസതടസത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കുട്ടമത്ത് കുഞ്ഞിശങ്കരന്‍ നായരുടെയും ദേവകി അമ്മയുടെയും മകനായി 1925ലാണ് പവനന്‍ ജനിച്ചത്. സ്കൂള്‍ വിദ്യാഭ്യാസത്തന് ശേഷം പട്ടാളത്തില്‍ ചേര്‍ന്ന പവനന്‍ പിന്നീട് ജോലി ഉപേക്ഷിക്കുകയും പത്രപ്രവര്‍ത്തകനായി ത്തീരുകയും ചെയ്തു. കമ്യൂണിസ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തിയ പവനന്‍ ദേശാഭിമാനി, ജനയുഗം, നവജീവന്‍, സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ വാരിക തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
1965ലും 75ലും സമഗ്ര സംഭാവനകയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി ഭട്ടതിരിപ്പാട് അവാര്‍ഡ് , കുറ്റിപ്പുഴ അവാര്‍ഡ് , വൈലോപ്പിള്ളിഅവാര്‍ഡ്, മഹാകവി ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
1975-84 വരെ സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള സംഗീത അക്കാദമി എന്നിവയില്‍ അംഗമായിരുന്ന പവനന്‍ കേരള യുക്തിവാദി സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. കവിയും കാലവും , കേരളം ചുവന്നപ്പോള്‍, പൊളിച്ചെഴുത്ത്, പവനന്റെ ആത്മകഥ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.












Click it and Unblock the Notifications