മൂന്നു പേര്‍ക്കെതിരെ തിരഞ്ഞെടുപ്പ് ഹര്‍ജി
കൊച്ചി: കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിലെ വിജയികളായ മുന്‍മന്ത്രി കെ.എം മാണി, ശ്രേയാംസ് കുമാര്‍, ബാബു എം പാലിശേരി എന്നിവര്‍ക്കെതിരെ ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തു.
പാലാ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.എം.മാണിയുടെ നാമനിര്‍ദ്ദേശപത്രിക വരണാധികരി സ്വീകരിച്ചതില്‍ അപാകതയുണ്ടെന്നാണ് ഹര്‍ജിക്കാരനും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന എന്‍സിപിയിലെ മാണി.സി. കാപ്പന്റെ വാദം.
ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നതിനാല്‍ മാണിയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
കല്പറ്റ നിയോജക മണ്ഡലത്തില്‍ നിന്ന് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി ജയിച്ച എം.വി ശ്രേയാംസ്കുമാറിനെതിരെ കോണ്‍ഗ്രസിലെ മുന്‍ മന്ത്രി കെ.കെ രാമചന്ദ്രനാണ് ഹര്‍ജി നല്‍കിയത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവനകളും വാര്‍ത്തകളും കൊടുത്തതാണെന്നാണ് രാമചന്ദ്രന്റെ ആരോപണം. ശ്രേയാംസിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപികണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
കുന്നംകുളത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച ബാബു എം പാലിശ്ശേരിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാണ് മണ്ഡലത്തിലെ വോട്ടറായ അനില്‍ അക്കരയുടെ ആവശ്യം.
ബാബുവിന്റെ യഥാര്‍ത്ഥ പേര് ശങ്കരനാരായണന്‍ എന്നാണെന്നും ബാബുവെന്ന പേര് പിന്നീട് സ്വീകരിച്ചതാണെന്നും ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഡിഐസിയിലെ അഡ്വ. വി. ബാലാറാമിനെയാണ് ബാബു തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്.












Click it and Unblock the Notifications