തോറ്റത് കാലുവാരല്‍ മൂലം: ബാലകൃഷ്ണപിള്ള
കൊല്ലം: തന്നെ തോല്പിച്ചത് ഇടതുപക്ഷമല്ലെന്നും കാലുവാരല്‍ മൂലമാണ് തോല്‍വി നേരിടേണ്ടിവന്നതെന്നും കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള.
ശത്രുക്കളല്ല ബന്ധുക്കളാണ് യു.ഡി.എഫിനെ തോല്‍പ്പിച്ചത്. യുഡിഎഫിന്റെ അനൈക്യത്തിന്റെയും കാലുവാരലിന്റെയും ഫലമായാണ് എല്‍ഡിഎഫ് വിജയം നേടിയത്. പിള്ള പറഞ്ഞു. കൊല്ലം പ്രസ്ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള.
ഇടതുമുന്നണി സര്‍ക്കാരിന്റെ തുടക്കം നല്ലതല്ല. എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചവരില്‍ നിന്ന് തന്നെ എതിര്‍പ്പ് ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ കുഴപ്പത്തിലേക്കാവും സര്‍ക്കാര്‍ പോവുക. മൈത്രി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പിള്ള പറഞ്ഞു.
കേരള കോണ്‍ഗ്രസ് (ബി) - കോണ്‍ഗ്രസ് ലയനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹൈക്കമാന്റില്‍ നിന്നും അത്തരമൊരു നിര്‍ദേശമുണ്ടായെന്നും അതില്‍ തീരുമാനമായിട്ടില്ലെന്നും പിള്ള പറഞ്ഞു.












Click it and Unblock the Notifications