Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ ബില്ലില്‍ അവ്യക്തതകളേറെ: മുഹമ്മദ് ബഷീര്‍

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ ബില്ലില്‍ അവ്യക്തതകളും ദുര്‍വ്യാഖ്യാനത്തിനുള്ള പഴുതുകളും ഏറെയുണ്ടെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍.

ഇതുരണ്ടും ഭാവിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും. സര്‍ക്കാരും സ്വകാര്യ മാനേജ്മെന്റുകളും തമ്മില്‍ ഒത്തുകളിയുണ്ടോ എന്നതും സംശയിക്കേണ്ട കാര്യമാണ്.

ന്യൂന പക്ഷ പദവിയുള്ള സ്ഥാപനങ്ങളില്‍ 50 ശതമാനം സീറ്റ് സ്ഥാപനം നടത്തുന്ന സമുദായാംഗങ്ങള്‍ക്കുള്ളതാണെന്ന് കരടില്‍ പറയുന്നു.

15ശതമാനം എന്‍ ആര്‍ ഐ സീറ്റും. ബാക്കി 35ശതമാനം സീറ്റ് ജനറല്‍ മെറിറ്റിലോ സംവരണത്തിലോ നല്‍കാമെന്ന് അവ്യക്തമായാണ് പറയുന്നത്.

നിയമത്തില്‍ ഇത്തരം അവ്യക്തതകള്‍ പാടില്ല. ഈ സീറ്റുകള്‍ ഇപ്രകാരം നല്‍കുന്നില്ലെങ്കില്‍ പിന്നീടു നിശ്ചയിക്കുന്ന രീതിയില്‍ നികത്താം എന്നും അവ്യക്തമായി പറഞ്ഞിട്ടുണ്ട്.

ന്യൂന പക്ഷ പദവിയില്ലാത്ത സ്ഥാപനങ്ങളില്‍ മൂന്നു ശതമാനം സീറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്ക് എന്നും പറയുന്നു. ഇതുകൊണ്ട് ആരെയൊക്കെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

സര്‍ക്കാറും മാനേജ്മെന്റും തമ്മില്‍ ചര്‍ച്ച ചെയ്തുണ്ടാകുന്ന ധാരണയിലൂടെ ഇതു നല്‍കുമെന്നാണ് പറയുന്നത്. ചര്‍ച്ചയിലൂടെ സമന്വയം എന്നത് നിയമത്തിന്റെ രീതിയല്ല- ബഷീര്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+