Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിമണല്‍ ഖനനം: തീരുമാനം മാറ്റില്ലെന്ന് മന്ത്രി

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയ വ്യവസായ വകുപ്പിന്റെ തീരുമാനം മാറ്റുന്ന കാര്യം ഇതേവരെ പരിശോധിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി എളമരം കരിം അറിയിച്ചു.

നിയമസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കരിമണല്‍ ഖനനം മൂലം പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഖനനത്തില്‍ നിന്നും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

സംയുക്ത സംരംഭകര്‍ക്ക് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ നിയന്ത്രണവിധേയമായി അനുമതി നല്‍കും. പുതുതായി ആര്‍ക്കും ഖനനത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടു തുടങ്ങിയ മേഖലകളുടെ പുനരുദ്ധാരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വ്യവസായ നയത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.

സാങ്കേതിക വിദ്യമെച്ചപ്പെടുത്തുക, പുതിയ മൂലധനം ഇറക്കുക, വ്യാവസായിക മേഖലയില്‍ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കും- മന്ത്രി വ്യക്തമാക്കി.

വ്യവസായ വകുപ്പിന് കീഴില്‍ 15 പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടിക്കിടക്കുകയാണെന്നും എളമരം കരിം നിയമസഭയില്‍ അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+