സ്വാശ്രയ ബില്ലില്‍ അവ്യക്തത: ചെന്നിത്തല
കൊച്ചി: നിയമസഭയില്‍ അവതരിപ്പിച്ച പ്രൊഫഷണല്‍ കോളജ് ബില്ലില്‍ അവ്യക്തതകള്‍ മാത്രമേയുള്ളൂവെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഫീസിന്റെ കാര്യത്തിലും സംവരണ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തിലും ബില്ലില്‍ അവ്യക്തതയാണുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറുനാടന്‍ വിദ്യാഭ്യാസ കച്ചവട ലോബികളെയും വിദ്യാഭ്യാസ കച്ചവടക്കാരെയും സഹായിക്കാനുള്ള പഴുതുകളാണ് ബില്ലിലുള്ളത്. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ രണ്ട് തരം ഫീസാണ്. ഇത് വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാനാണ് തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നതവര്‍ എന്നാല്‍ ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്ന നിയമം വിദ്യാഭ്യാസ കച്ചവടക്കാരെ പൂര്‍ണമായും സഹായിക്കാന്‍ പഴുതുകള്‍ ഇട്ടുകൊണ്ടുള്ളതാണ്.
നടപ്പാക്കാനാവില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ ജനങ്ങളെ വഞ്ചിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രമമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications