കാണിപ്പയ്യൂരില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു
കുന്നംകുംളം: കാണിപ്പയ്യൂരില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍മരിക്കുകയും 41പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെ സ്വകാര്യബസ്സും രണ്ട് ലോറികളും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ജൂബിലി മിഷന്‍ ആശുപത്രിയിലേയ്ക്ക് ചികിത്സയ്ക്ക് പോവുകയായിരുന്ന എടപ്പാള്‍ മതൂര്‍ കാമിയൂര്‍ വളപ്പില്‍ അറുമുഖന്‍ (65)ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ചുവീണ് അറുമുഖന്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.
പരിക്കേറ്റ ഡ്രൈവര്‍ മുസ്തഫയെ അടിയന്തര ശസ്ത്രിക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. കോഴിക്കോട്ടുനിന്നും തൃശ്ശൂരിലെയ്ക്ക് പോവുകയായിരുന്ന ഡോളസ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
തൃശ്ശൂരില്‍ നിന്നും വരുകയായിരുന്ന ടാങ്കര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ചരക്ക് കയറ്റി പോവുകയായിരുന്ന മറ്റൊരു മിനിലോറി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെയായതിനാല്‍ ബസ്സില്‍ യാത്രക്കാര്‍ കൂടുതലുണ്ടായിരുന്നു.
ഓടിക്കൂടിയ നട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ തൊട്ടടുത്ത യൂണിറ്റി ആശുപത്രിയിലെത്തിച്ചത്. ഈയിടെ വിവാഹ സംഘത്തിന്റെ വാനും ബസ്സും കൂട്ടിയിടിച്ച് 15 പേരുടെ മരണത്തിനിടയാക്കിയ സ്ഥലത്തിന് സമീപത്തുതന്നെയാണ് വീണ്ടും അപകടം നടന്നിരിക്കുന്നത്.












Click it and Unblock the Notifications