റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ വില കൂടും
തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ നികുതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ഓവന്‍, വാക്വം ക്ലീനര്‍ തുടങ്ങിയ ഗൃഹോപകരണ സാധനങ്ങളുടെ വില കൂടും.
ടൈല്‍സ്, മാര്‍ബിള്‍, ഗ്രാനൈറ്റ് സ്ലാബ്, പെയിന്റുകള്‍, സാനിറ്ററി വെയര്‍ എന്നിവയുടെയും വില വര്‍ധിക്കും. ഹെല്‍ത്ത് ഡ്രിങ്കുകളായ ബൂസ്റ്, ബോണ്‍വിറ്റ, കോംപ്ലാന്‍, ഹോര്‍ലിക്സ്, മിനറല്‍ വാട്ടര്‍ എന്നിവക്കും വില കൂടും. ഈ സാധനങ്ങള്‍ക്ക് 20 ശതമാനത്തോളം നികുതിയാണ് ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications