ബജറ്റ് രാഷ്ട്രീയരേഖ: കെ.എം.മാണി
തിരുവനന്തപുരം: റവന്യൂ കമ്മി ഉയരുകയും മൂലധന ച്ചെലവ് കുറയുകയും ചെയ്യുന്നുവെന്ന് സൂചിപ്പിക്കുന്ന ബജറ്റ് നിരാശാജനകമാണെന്ന് കേരള കോണ്‍ഗ്രസ്സ്(എം) നേതാവ് കെ. എം മാണി അഭിപ്രായപ്പെട്ടു.
ബജറ്റവതരണത്തിനുശേഷം നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് മാണി ഈ അഭിപ്രായം പറഞ്ഞത്. കാര്‍ഷിക വളര്‍ച്ച കൂട്ടാനുള്ള ഒരു നടപടിയും ബജറ്റിലില്ല. വസ്തുനികുതി കൂട്ടുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കും-അദ്ദേഹം പറഞ്ഞു.
രണ്ടര മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിലൂടെ ധനമന്ത്രി അവതരിപ്പിച്ചത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയങ്ങളായിരുന്നു. ഒരു സാമ്പത്തിക രേഖ എന്നതിനേക്കാള്‍ അതിനെയൊരു രാഷ്ട്രീയ രേഖ എന്നു പറയുന്നതായിരിക്കും നല്ലത്.
ഒരു ബജറ്റില്‍ പ്രധാനമായും ഉള്‍ക്കൊള്ളേണ്ട പ്രധാന കാര്യങ്ങളായ റവന്യൂ കമ്മി കുറയ്ക്കാന്‍ ബജറ്റില്‍ എന്തു ചെയ്തു, മൂലധന സ്വരൂപണത്തിന് എന്ത് ശ്രമം നടത്തി, മൂലധന വിപണയില്‍ എത്ര പണം മുടക്കി എന്നീ കാര്യങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിട്ടില്ല- മാണി കുറ്റപ്പെടുത്തി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തേക്കാള്‍ റവന്യൂ കമ്മി ഈ ബജറ്റില്‍ ഉയര്‍ന്നിരിക്കുകയാണ്-അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications