Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് അവ്യക്തതകള്‍ നിറഞ്ഞത്: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് നിരാശാജനകവും അവ്യക്തതകള്‍ നിറഞ്ഞതും വസ്തുതകള്‍ മറച്ചുവയ്ക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് ബജറ്റില്‍ മൗനം പാലിക്കുന്നത് അതേ കുറിച്ച് പറഞ്ഞാല്‍ യുഡിഎഫിന് നേട്ടമുണ്ടാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാവണം. കേരളചരിത്രത്തില്‍ ആദ്യമായാണ് രണ്ടര മണിക്കൂര്‍ നീളുന്ന ഒരു ബജറ്റവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കാതിരിക്കുന്നത് സാമ്പത്തികസ്ഥിതി യുഡിഎഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത് നല്ല നിലയിലാണെന്നാണ് തെളിയിക്കുന്നത്. ധവളപത്രം പുറപ്പെടുവിക്കണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 290 കോടി രൂപ മിച്ചം വച്ചുവെന്നത് വലിയ ഒരു കുറ്റമായാണ് ധനമന്ത്രി കണ്ടത്. ശമ്പളപരിഷ്കരണത്തിന് തുക മാറ്റിവച്ചില്ലെന്ന ആരോപണവും തെറ്റാണ്. ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+