ബജറ്റ് വാഗ്ദാന ലംഘനം: ശ്രീധരന്‍ പിള്ള
കോഴിക്കോട്: സംസ്ഥാന ബജറ്റ് അവതരണത്തിലൂടെ എല്‍ ഡി എഫ് സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ് ശ്രീധരന്‍ പിള്ള.
വന്‍ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ ഇടതുമുന്നണി അവയിലൊന്നുപോലും പാലിക്കുന്ന തരത്തിലുള്ള ബജറ്റല്ല അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനോ ഉത്പാദന തകര്‍ച്ച പരിഹരിക്കുന്നതിനോ ഉതകുന്ന ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല- പിള്ള ആരോപിച്ചു.
വക്കം പുരുഷോത്തമനും തോമസ് ഐസകും തമ്മില്‍ മുഖലക്ഷണത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. ഉള്ളടക്കത്തില്‍ ഇരുവരും സമാനരാണ്.
രാജ്യമൊട്ടാകെ നികുതി ഘടന ലഘൂകരിക്കുമ്പോള്‍ കേരളത്തില്‍ മാത്രം അത് നേരെ വിപരീതമാണ്. ചെറുകിട കച്ചവടക്കാരെ ഊരാക്കുടുക്കിലാക്കുന്നതാണ് ബജറ്റെന്നും പിള്ള കുറ്റപ്പെടുത്തി.












Click it and Unblock the Notifications