കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരദേശമേഖലയ്ക്ക് 3,000കോടിയുടെ വികസന പദ്ധതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖലയുടെ വികസനത്തിനായി 3,000കോടിയുടെ പദ്ധതി ആവിഷ്കരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

തീരദേശങ്ങളിലെ പാര്‍പ്പിട നിര്‍മ്മാണം, ജലവിതരണം, വൈദ്യുതി വിതരണം,മികച്ച രീതിയിലുള്ള മാലിന്യനിര്‍മ്മാര്‍ജനം എന്നിവയ്ക്കാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കുക.

2006-2007 വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി. തീരപ്രദേശ റോഡു വികസനം, മത്സ്യബന്ധന തുറമുഖ നിര്‍മ്മാണം തുടങ്ങിയവയ്ക്കും പദ്ധതിയില്‍ മുന്‍ഗണന നല്‍കും.

തീരദേശത്തെ അടിസ്ഥാനമാക്കിയുള്ള ജോലികളുടെ വൈവിധ്യവത്കരണം, മൂല്യവര്‍ദ്ധിത ഉത്പനിര്‍മാണം എന്നിവയ്ക്കായി സംസ്ഥാന ആസൂത്രണ ബോര്‍ഡിന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

കൂടാതെ ആലപ്പുഴയിലെ തോട്ടപ്പള്ളി, കോഴിക്കോട്ടെ കൊയിലാണ്ടി തുടങ്ങിയ തുറമുഖങ്ങളുടെ നിര്‍മ്മാണത്തിനായി ഓരോ കോടി വീതം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇവയുടെ നിര്‍മ്മാണത്തിനായി കേന്ദ്രം 50.03 കോടി രൂപ നേരത്തേതന്നെ അനുവദിച്ചിട്ടുണ്ട്.

കൂടാതെ മത്സ്യത്തൊഴിലാളികള്‍ക്കാവശ്യമായി മണ്ണെണ്ണ നല്‍കുന്നതിനായി രണ്ടു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാന വ്യവസായ കോര്‍പ്പറേഷന്‍ വഴി മണ്ണെണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മത്സ്യഫെഡ് പരിഗണിക്കുമെന്നും ബജറ്റ് അവതരണത്തിനിടയില്‍ മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X