കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക മേഖലയ്ക്കായി കമ്മിഷനുകള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കടാശ്വാസ കമ്മിഷനും കാര്‍ഷിക കമ്മിഷനും രൂപീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടിയ്ക്കാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കടക്കെണിയിലകപ്പെട്ട കര്‍ഷകര്‍ക്കു സഹായം നല്‍കുക, കാര്‍ഷികവിളകളുടെ വില സ്ഥിരമാക്കി നിര്‍ത്തുക തുടങ്ങിയ കമ്മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ 156കോടിയുടെ വിഹിതം വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച, വിള നാശം എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കുന്നതിനൊപ്പം കാര്‍ഷിക വായ്പകളെക്കുറിച്ച് സര്‍ക്കാറിനും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വേണ്ട നിര്‍ദ്ദേശം നല്‍കാനുള്ള ചുമതല കടാശ്വാസ കമ്മിഷനില്‍ നിക്ഷിപ്തമായിരിക്കും.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി, വായ്പകളുടെ പുനക്രമീകരണം, പ്രത്യേക സന്ദര്‍ഭങ്ങളിള്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ ഇളവുവരുത്തുന്നതു സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയിന്മേലും കമ്മിഷന്‍ വിശദമായ പഠനങ്ങള്‍ നടത്തും.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ സ്വകാര്യ പണമിടപാടുകാരില്‍ നിന്നും ഉയര്‍ന്ന പലിശയ്ക്കു പണം കടമെടുത്ത കര്‍ഷകരുടെ വായ്പകളും ഉള്‍പ്പെടുത്തുന്നതിനായി കമ്മിഷന്റെ അധികാരം ശക്തിപ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്തും- മന്ത്രി വ്യക്തമാക്കി.

കാര്‍ഷിക മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, വിള ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, വിലത്തകര്‍ച്ച തടയുക തുടങ്ങിയ കാര്യങ്ങളില്‍ കാര്‍ഷിക കമ്മിഷന്‍ പഠനം നടത്തി സര്‍ക്കാറിന് ശുപാര്‍ശ ചെയ്യും. വിലത്തകര്‍ച്ച മൂലം പ്രതിസന്ധി നേരിടുന്ന കേരകര്‍ഷകര്‍ക്ക് നാളികേരത്തിന് ഒരുവര്‍ഷത്തെയ്ക്ക് നികുതിയിളവ് അനുദിച്ചിട്ടുണ്ട്.

പ്രതിസന്ധി മൂലമുണ്ടായ നഷ്ടം നികത്തുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ സഹായം ആവശ്യപ്പെടും- മന്ത്രി അറിയിച്ചു. കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ രൂപീകരിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും ബജറ്റവതരണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X