Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിസ്ഥാന സൗകര്യ വികസനത്തിന് കമ്പനി

തിരുവനന്തപുരം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ മാതൃകയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി വിദേശ മലയാളികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചുകൊണ്ട് ഒരു കമ്പനി രൂപീകരിക്കുമെന്ന് ധനമന്ത്രി പി.ചിദംബരം അഭിപ്രായപ്പെട്ടു.

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെയും കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോര്‍പ്പറേഷന്റെയും പങ്കാളിത്തത്തോടെയായിരിക്കും കമ്പനി രൂപീകരിക്കുക.

ഇതിനായി ബജറ്റില്‍ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ ദേശീയപാതയില്‍ ഒരു ഹൈടെക് കോറിഡോറാണ് കമ്പനിയ്ക്ക് കീഴില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഒരു പദ്ധതി- മന്ത്രി വ്യക്തമാക്കി.

വിദേശങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്കിടയില്‍ സര്‍വ്വേ നടത്തി അവരുടെ വിശദവിവരങ്ങളടങ്ങുന്ന ഡാറ്റാ ബാങ്ക് ഉണ്ടാക്കും. ഇതിനായി മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഈ വര്‍ഷം തന്നെ സര്‍വ്വേ നടത്തും.

വിദേശങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളില്‍ 90 ശതമാനവും മധ്യേഷ്യന്‍ രാജ്യങ്ങളിലാണുളളത്. സംസ്ഥാനത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ 25ശതമാനവും ഇവരില്‍ നിന്നാണ് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+