Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷ പദവി റദ്ദാക്കാന്‍ ആവശ്യപ്പെടും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കൂട്ടത്തോടെ ന്യൂന പക്ഷ പദവി നല്‍കിയ ന്യൂന പക്ഷ വിദ്യാഭ്യാസ കമ്മിഷന്റെ നടപടി പുന:പരിശോധിക്കാനും റദ്ദാക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന് വിദ്യാഭ്യാസ മന്ത്രി എം. എ ബേബി നിയമസഭയില്‍ അറിയിച്ചു.

സ്വാശ്രയ ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ധൃതിപിടിച്ച് സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയതില്‍ ദൂരൂഹതയുണ്ട്. എടുത്ത തീരുമാനം റദ്ദാക്കാന്‍ കമ്മിഷന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഫീസ് ഘടനയെക്കുറിച്ച് അസ്വസ്ഥതയുടെ ആവശ്യമില്ല. ഇതു സംബന്ധിച്ച തീരുമാനമെടുക്കാന് ഉന്നതാധികാര സമിതിയെ നിയോഗിക്കും. മെറിറ്റിനു പ്രാധാന്യം കൊടുക്കുന്ന നിയമമാണിത്. പതിനഞ്ചുശതമാനം എന്‍ ആര്‍ ഐ ക്വാട്ടയില്‍പ്പോലും മെറിറ്റ് പരിഗണിക്കുന്നുണ്ട്- മന്ത്രി വ്യക്തമാക്കി.

നിയമം തയ്യാറാക്കിയത് മൂന്നംഗ പാനലാണെന്ന ആരോപണത്തെക്കുറിച്ച് തനിക്കറിയില്ലെന്നു പറഞ്ഞ മന്ത്രി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത സെക്രട്ടറിമാരും ഉദ്യോഗസ്ഥരുമാണ് സ്വാശ്രയ ബില്ല് തയ്യാറാക്കുന്നതെന്നും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+