വടക്കന്‍ കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തമായി
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തിപ്രാപിച്ചു. ഇതോടെ തീരപ്രദേശങ്ങളിലെയും മറ്റു താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളപ്പൊക്കത്തിന്റെയും മഴക്കെടുതിയുടെയും ഭീതിയിലായി.
കോഴിക്കോട് നഗരത്തില്‍ ഗതാഗതത്തിരക്കേറിയ മാവൂര്‍ റോഡില്‍ കനത്തമഴയെത്തുടര്‍ന്ന് മുട്ടോളം വെള്ളം കയറിയത് വെള്ളിയാഴ്ച രാവിലെ ഗതാഗത തടസ്സമുണ്ടാക്കി.
കനത്ത മഴമൂലം ദുരിതത്തിലായ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ അധികൃതര്‍ ഇതേവരെ വേണ്ട നടപിടികള്‍ സ്വീകരിച്ചിട്ടില്ല.
മഴതുടരുകയാണെങ്കില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ നേരത്തേ നിശ്ചയിച്ച സമയങ്ങളില്‍ മാറ്റം വരുത്തിയേക്കും.
വയനാട് , മലപ്പുറം തുടങ്ങിയ ജില്ലകളിലും വ്യാഴാഴ്ച രാത്രിയോടെ കനത്ത മഴ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications