വൈപ്പിനില്‍ രൂക്ഷമായ കടലാക്രമണം
വൈപ്പിന്‍: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്രാപിച്ചതോടെ വൈപ്പിനില്‍ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമായി.
വെള്ളിയാഴ്ച രാവിലെ ശക്തമായി വീശിയ കാറ്റില്‍ നയരമ്പലം പുത്തന്‍കടപ്പുറത്ത് വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു വീണു. തേവര്‍കാട് അഗസ്റിന്റെ വീടാണ് തകന്നത്.
കടല്‍ ഭിത്തിയുടെ വിടവുകളില്‍ക്കൂടിയും ഈ ഭാഗത്ത് കടല്‍വെള്ളം ശക്തമായി അടിച്ചുകയറുന്നുണ്ട്.
വേലിയേറ്റസമയത്താണ് ഇത് കൂടുതല്‍ രൂക്ഷമാകുന്നത്. ഞാറയ്ക്കല്‍ ആറാട്ടുവഴി കടപ്പുറത്ത് വേലിയേറ്റ സമയത്ത് കടല്‍ വെള്ളം ഭീഷണിയുയര്‍ത്തുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ വീശിയ ശക്തമായ കാറ്റില്‍ കുഴുപ്പിള്ളി, അയ്യമ്പിള്ളി ഭാഗങ്ങളില്‍ ചില കെട്ടിടങ്ങളുടെ ഓടുകള്‍ തകര്‍ന്നു വീണു. കുഴുപ്പിള്ളി ആശുപത്രിക്കു മുന്നില്‍ ആതിര ജ്വല്ലറിയുടെ ബോര്‍ഡും കാറ്റില്‍ തകര്‍ന്നുവീണു.












Click it and Unblock the Notifications