Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസനത്തിന് പുതിയ ദിശാമാറ്റം നല്‍കും: തോമസ് ഐസക്

തിരുവനന്തപുരം: വികസനത്തിന് പുതിയ ദിശാമാറ്റം നല്‍കുന്ന ബജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

കൃഷിക്കും പരമ്പരാഗതി മേഖലയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കേരളത്തില്‍ കാര്‍ഷിക മേഖലയും പരമ്പരാഗത വ്യവസായ മേഖലയും അവഗണനയിലാണ്. ഈ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നടപടികള്‍ ബജറ്റിലുണ്ട്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടുപോലും കൃഷിക്ക് 185 കോടി രൂപ മാറ്റി വയ്ക്കാന്‍ സാധിച്ചു.

കേബിള്‍ ടിവിയ്ക്കും മറ്റു ചില വിഭവങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തതും മറ്റും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള വളരെ ബോധപൂര്‍വമായ പരിശ്രമത്തിന്റെ ഭാഗമാണ്.

കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ ചെലവിനെക്കാള്‍ 38 ശതമാനം വര്‍ദ്ധനവേ ഈ വര്‍ഷം ഉണ്ടാവുകയുള്ളൂവെന്നും തോമസ് ഐസക് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+