ബിജെപി നേതൃയോഗം തൃശൂരില്‍ തുടങ്ങി
തൃശ്ശൂര്‍: ബിജെപി സംസ്ഥാന നേതൃയോഗം ശനിയഴ്ച തൃശൂരില്‍ ആരംഭിച്ചു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ വന്‍ പരാജയമാണ് യോഗത്തിലെ പ്രധന ചര്‍ച്ചാവിഷയം.
സംസ്ഥാന നേതൃത്വത്തിനെതിരെ മുകന്ദന്‍ വിഭാഗം രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. തിഞ്ഞടുപ്പ് കഴിഞ്ഞിട്ട് ഇത്രനാളായിട്ടും യോഗം വിളിക്കാതിരുന്ന പാര്‍ട്ടി നേതൃത്വം തികച്ചും നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും അവര്‍ ആരോപിച്ചു.
ആര്‍എസ്എസ് യോഗം ശനിയാഴ്ച ഏറ്റുമാനൂരില്‍ നടക്കുന്നതിനാല്‍ ആര്‍എസ്എസ് പ്രതിനിധികളാരുംതന്നെ തൃശൂരില്‍ നടക്കുന്ന ബിജെപി യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഞായറാഴ്ച യോഗത്തില്‍ ഇവര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications