പൊതുസ്ഥലത്ത് മാലിന്യം: പിഴ ഈടാക്കും
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ പൊതുസ്ഥലത്ത് മാലിന്യം കളയുന്നവരില്‍ നിന്നും പിഴ ഈടാക്കുന്നു. ഇതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കും.
ഇപ്പോള്‍ മാലിന്യം ശേഖരിക്കുന്നതിനായി എല്ലാ വീടുകളിലും കുടുംബശ്രീയുടെ പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്.
കോഴിക്കോടിനെ മാലിന്യമുക്ത മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതി ഒരു വര്‍ഷം മുമ്പാണ് ആരംഭിച്ചത്. പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ കളയുന്നവരില്‍ നിന്നും പിഴ ഈടാക്കാനുള്ള നിര്‍ദേശം പദ്ധതിയുടെ ഭാഗമായിരുന്നെങ്കിലും അത് ഇപ്പോഴാണ് നടപ്പാക്കുന്നതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. കടകള്‍ക്കു മുമ്പില്‍ മാലിന്യങ്ങള്‍ കാണപ്പെട്ടാല്‍ കടയുടമകള്‍ക്കു പിഴ നല്‍കേണ്ടിവരും.
ഞെളിയംപാറയിലെ ഒഴിഞ്ഞ സ്ഥലത്ത് മാലിന്യങ്ങള്‍ കളയുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുന്നതിനെ തുടര്‍ന്ന് പരിസരവാസികള്‍ പ്രതിഷേധത്തിലേക്ക് നീങ്ങിയിരുന്നു.












Click it and Unblock the Notifications