എഐആറിന് പുതിയ സംഗീത ചാനല്‍
കൊച്ചി: പ്രസാര്‍ ഭാരതിയുടെ പുതിയ സംഗീത ചാനലായ എഫ് എം റയിന്‍ബോയുടെ ഉദ്ഘാടനം കൊച്ചി ഓള്‍ ഇന്ത്യാ റേഡിയോയില്‍ ജൂണ്‍ 26ന് നടക്കും.
പ്രസാര്‍ ഭാരതി സിഇഒ കെ.എസ് ശര്‍മയാണ് പുതിയ ചാനല്‍ ഉദ്ഘാടനം ചെയ്യുക. ഡോ. സെബാസ്റ്യന്‍ പോള്‍ എം.പി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
107.5 മെഗാഹേര്‍ട്സിലാണ് പുതിയ ചാനലിലെ പരിപാടികള്‍ ലഭ്യമാവുക. ഓള്‍ ഇന്ത്യാ റേഡിയോയുടെ തിരുവനന്തപുരം നിലയത്തിന്റെ ശേഖരത്തില്‍ നിന്നുമുള്ള പഴയ പാട്ടുകളടങ്ങിയ ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍ എന്ന സിഡിയുടെ പ്രകാശനവും ഇതേ ദിവസം നടക്കും.
പരിപാടിയോടനുബന്ധിച്ച് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ ഇല്ല്യൂഷന്‍ ഇന്ത്യ എന്ന മാജിക് പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications